Wednesday, December 15, 2010

News on mollywoodfox.com

കൊച്ചിയുടെ പുതിയമുഖവുമായി 'ദി മെട്രോ'


കൊച്ചിയുടെ മാറുന്ന മുഖം വ്യക്തമാക്കുന്ന ചിത്രമാണ് 'ദി മെട്രോ'. മലര്‍വാടി ആര്‍ട്സ് ക്ലബിനു ശേഷം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ രാത്രി ജീവിതങ്ങളില്ലാതെ വളരുന്ന കൊച്ചിയുടെ മുഖവും അതു സൃഷ്‌ടിക്കുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ആക്ഷന്റെ പശ്ചാത്തലത്തില്‍ പറയുന്നത്.‌

കൊച്ചി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയാണ് പരുത്തിക്കാടന്‍ ഷാജി. ഇയാളെ ഒതുക്കാന്‍ ശ്രമിക്കുന്ന പോലീസ് ഒഫീസറാണ് സി ഐ ജേക്കബ്‌ അലക്സാണ്ടര്‍‍. രാഷ്‌ട്രീയ സ്വാധീനം ഉള്ളതിനാലും തെളിവുകള്‍ ലഭിക്കാത്തതിനാലും ജേക്കബിന്‌ ഷാജിക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ല. ഈ അവസരത്തിലാണ്‌ ഇന്‍ഫോ പാര്‍ക്കിലെ ഉദ്യാഗസ്ഥയായ അനുപമയും കൂട്ടുകാരിയും സ്റ്റേഷനിലെത്തിയത്‌. പരുത്തിക്കാടന്‍ ഷാജിയുടെ അനിയന്‍ ‍ഫ്രെഡിയെ പ്രതിയാക്കി ഒരു പരാതി അനുപമ സി ഐയ്ക്ക് നല്‍കുന്നു. ജേക്കബ്‌ അലക്സാണ്ടര്‍‍ ഉടന്‍ തന്നെ ഫ്രെഡിയെ ലോക്കപ്പിലാക്കുന്നു.

എന്നാല്‍ ഫ്രെഡിയെ ഇറക്കാന്‍ ഷാജി മറ്റ്‌ വഴികള്‍ തേടി. പിറ്റേദിവസം അനുപമ സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചു. അതോടെ ഫ്രെഡിയെ അലക്‌സാണ്ടറിന്‌ വിട്ടയക്കേണ്ടിവരുകയാണ്. തുടര്‍ന്ന് പരുത്തിക്കാടന്‍‍ ഷാജി അലക്‌സാണ്ടറുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയാണ്. അത് പുതിയൊരു പോരാട്ടത്തിനു വഴി തുറക്കുകയായിരുന്നു. ഇതിനിടെ, അഞ്ചു ചെറുപ്പക്കാര്‍ തിരുവല്വാമലയില്‍ നിന്നു പാലായിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു തിരികെ നാട്ടിലേയ്‌ക്കു മടങ്ങുകയായിരുന്നു. ഇരുട്ടില്‍‍ അവര്‍‍ കൊച്ചിയില്‍‍ കുടുങ്ങുന്നു. രക്ഷപെടാന്‍‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ വലിയ പ്രശ്നങ്ങളില്‍പ്പെടുകയാണ്. അവരെ രക്ഷിക്കാന്‍ ജേക്കബ് അലക്സാണ്ടര്‍ എത്തുന്നതോടെ വിഷയം സങ്കീര്‍ണ്ണമാകുന്നു.

ജേക്കബ്‌ അലക്സാണ്ടര്‍ എന്ന കരുത്തുറ്റ നായക കഥാപാത്രത്തെ ശരത് കുമാറാണ് അവതരിപ്പിക്കുന്നത്‌. പരുത്തിക്കാടന്‍ ഷാജിയായി സുരേഷ്‌ കൃഷ്‌ണയും ഫ്രെഡിയായി നിഷാന്ത്‌ സാഗറും അനുപമയായി ഭാവനയും വേഷമിടുന്നു. പഴശ്ശിരാജയിലൂടെ മലയാളത്തില്‍ എത്തിയ ശരത് കുമാറിന്റെ ഏറ്റവും പ്രാധാന്യമുള്ള വേഷം കൂടിയാണ് ജേക്കബ്‌ അലക്സാണ്ടര്‍. വളരെ പ്രാധാന്യമുള്ള അതിഥി വേഷം ആയതുകൊണ്ടാണ് ഭാവന അനുപമയെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇവര്‍ക്കൊപ്പം സുരാജ്‌ വെഞ്ഞാറമൂട്‌, നിവിന്‍ പോളി, ഭഗത്‌, ബിയോണ്‍, അരുണ്‍‍, ജഗതി ശ്രീകുമാര്‍, ജി കെ പിള്ള, ഷമ്മി തിലകന്‍ തുടങ്ങിയവരും‍ അഭിനയിക്കുന്നു.

ബിപിന്‍ ‍പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. കഥ, തിരക്കഥ, സംഭാഷണം പ്രശസ്‌ത ചലച്ചിത്ര പത്രപ്രവര്‍ത്ത‍കനും ദിലീപിന്റെ സുഹൃത്തുമായ വ്യാസന്‍ ‍ എടവനക്കാട്‌ നിര്‍വഹിക്കുന്നു.

ഛായാഗ്രഹണം- ശ്രീറാം, ഗാനരചന- രാജീവ്‌ ആലുങ്കല്‍, സംഗീതം- ഷാന്‍‍ റഹ്മാന്‍. കൊച്ചി, വാഗമണ്‍, തിരുവില്വാമല എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തിയാവുന്നത്. എക്‌സിക്യുട്ടീവ്‌
പ്രൊഡ്യൂസര്‍‍ - അനൂപ്‌.

Wednesday, October 13, 2010

മെട്രോ: തിങ്കളാഴ്ച നല്ല ദിവസം...



സുഹൃത്തുക്കളേ

'ദി മെട്രോ'യുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലമാണ് അല്‍പ്പം താമസിച്ചത്. ഈ വരുന്ന തിങ്കളാഴ്ച മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. രാജശേഖര്‍ ആണ് 'ദി മെട്രോ'യുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായാണ് മലയാളത്തില്‍ ഒരു സിനിമയുമായി സഹകരിക്കുന്നത്. തമിഴില്‍ സൂപ്പര്‍ ഹിറ്റുകളായ 'പരുത്തിവീരന്‍' , 'സുബ്രഹ്മണ്യപുരം' , 'നാടോടികള്‍' , 'റെനിഗുണ്ട', 'സന്തോഷ്‌ സുബ്രഹ്മണ്യം' തുടങ്ങി ഇപ്പോള്‍ 'ബോസ്സ് എങ്കിറ ഭാസ്കരന്‍' എന്ന ചിത്രം വരെ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉള്ള ചിത്രങ്ങളാണ്.അതിഭാവുകത്വമില്ലാത്തതും എന്നാല്‍ അതിമനോഹരവുമായ   ആക്ഷന്‍ രംഗങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്. കാരണം സാധാരണക്കാരില്‍ സാധാരണക്കാരായ ആള്‍ക്കാരാണല്ലോ 'മെട്രോ'യിലെ കഥാപാത്രങ്ങള്‍ .

'ദി മെട്രോ'യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ക്യാമറാമാന്‍ ശ്രീ ശ്രീരാം ആണ്. സന്തോഷ്‌ ശിവന്‍ എന്ന പ്രതിഭയുടെ  അസിസ്റ്റന്റ്‌ ആയി വര്‍ക്ക്‌ ചെയ്ത വ്യക്തിയാണ് ശ്രീ ശ്രീരാം. തമിഴ് ചിത്രമായ  'അയ്യനാര്‍', ബോളിവുഡ് സൂപ്പര്‍ ഹിറ്റ് 'വാണ്ടഡ്' എന്നീ ചിത്രങ്ങളുടെ  ക്യാമറയും ശ്രീരാം ആണ് ചെയ്തത്. കൂടാതെ അടുത്ത് തന്നെ പുറത്തിറങ്ങിയ 'മിലേംഗെ മിലേംഗെ' എന്ന ചിത്രത്തിന് വേണ്ടിയും അദ്ദേഹം സഹകരിച്ചിരുന്നു.

'ദി മെട്രോ'യുടെ വെബ്‌സൈറ്റിന്റെ വര്‍ക്കും ഇതിനിടെ ആരംഭിച്ചു കഴിഞ്ഞു. കാക്കനാട് ആസ്ഥാനമായുള്ള പ്രൈം മൂവ് ടെക്നോളജീസ് എന്ന സ്ഥാപനമാണ്‌ വെബ്‌സൈറ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം തന്നെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇ-മെയില്‍ മാര്‍ക്കറ്റിംഗ്    എന്ന നൂതന സംരംഭവും 'മാര്‍കോണി മലയാളം' എന്ന ഓണ്‍ലൈന്‍ റേഡിയോ പോര്‍ട്ടല്‍ വഴിയുള്ള പ്രൊമോഷന്‍സും 'ദി മെട്രോ'യ്ക്ക് വേണ്ടി 'പ്രൈം മൂവ്' ചെയ്യുന്നുണ്ട്.  മലര്‍വാടി ആര്‍ട്സ് ക്ലബ്ബിനു  വേണ്ടിയും വെബ്സൈറ്റ് ചെയ്തത് ഇതേ കമ്പനി തന്നെയാണ്.


ശരത് കുമാറിനെ കാണാന്‍ പോയതും കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതുമായുള്ള വിവരങ്ങള്‍ പറയാമെന്നു ഞാന്‍ കഴിഞ്ഞ തവണ എഴുതിയിരുന്നു. ഇത്തവണത്തേക്കു  കൂടി ഒന്ന് ക്ഷമിക്കുക. അടുത്ത തവണ തീര്‍ച്ചയായും എഴുതുന്നതാണ്

സ്നേഹപൂര്‍വ്വം,

വ്യാസന്‍ എടവനക്കാട്

Tuesday, October 12, 2010

The Metro.... Pooja

അഭിനേതാക്കളും, കഥാപാത്രങ്ങളും

       Sarath Kumar as C.I Jacob Alexander


        Nivin Pauly  as HariKrishnan



        Arun  as Sooraj



                    Biyon as Gopan



   Bhagath as Usman



Suraj Venjaramood as Sujathan