Thursday, October 28, 2010
Friday, October 15, 2010
Wednesday, October 13, 2010
മെട്രോ: തിങ്കളാഴ്ച നല്ല ദിവസം...
സുഹൃത്തുക്കളേ
'ദി മെട്രോ'യുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലമാണ് അല്‍പ്പം താമസിച്ചത്. ഈ വരുന്ന തിങ്കളാഴ്ച മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. രാജശേഖര്‍ ആണ് 'ദി മെട്രോ'യുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായാണ് മലയാളത്തില്‍ ഒരു സിനിമയുമായി സഹകരിക്കുന്നത്. തമിഴില്‍ സൂപ്പര്‍ ഹിറ്റുകളായ 'പരുത്തിവീരന്‍' , 'സുബ്രഹ്മണ്യപുരം' , 'നാടോടികള്‍' , 'റെനിഗുണ്ട', 'സന്തോഷ് സുബ്രഹ്മണ്യം' തുടങ്ങി ഇപ്പോള്‍ 'ബോസ്സ് എങ്കിറ ഭാസ്കരന്‍' എന്ന ചിത്രം വരെ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉള്ള ചിത്രങ്ങളാണ്.അതിഭാവുകത്വമില്ലാ'ദി മെട്രോ'യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ക്യാമറാമാന്‍ ശ്രീ ശ്രീരാം ആണ്. സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്ത വ്യക്തിയാണ് ശ്രീ ശ്രീരാം. തമിഴ് ചിത്രമായ 'അയ്യനാര്‍', ബോളിവുഡ് സൂപ്പര്‍ ഹിറ്റ് 'വാണ്ടഡ്' എന്നീ ചിത്രങ്ങളുടെ ക്യാമറയും ശ്രീരാം ആണ് ചെയ്തത്. കൂടാതെ അടുത്ത് തന്നെ പുറത്തിറങ്ങിയ 'മിലേംഗെ മിലേംഗെ' എന്ന ചിത്രത്തിന് വേണ്ടിയും അദ്ദേഹം സഹകരിച്ചിരുന്നു.
'ദി മെട്രോ'യുടെ വെബ്‌സൈറ്റിന്റെ വര്‍ക്കും ഇതിനിടെ ആരംഭിച്ചു കഴിഞ്ഞു. കാക്കനാട് ആസ്ഥാനമായുള്ള പ്രൈം മൂവ് ടെക്നോളജീസ് എന്ന സ്ഥാപനമാണ് വെബ്‌സൈറ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം തന്നെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇ-മെയില്‍ മാര്‍ക്കറ്റിംഗ് എന്ന നൂതന സംരംഭവും 'മാര്‍കോണി മലയാളം' എന്ന ഓണ്‍ലൈന്‍ റേഡിയോ പോര്‍ട്ടല്‍ വഴിയുള്ള പ്രൊമോഷന്‍സും 'ദി മെട്രോ'യ്ക്ക് വേണ്ടി 'പ്രൈം മൂവ്' ചെയ്യുന്നുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിനു വേണ്ടിയും വെബ്സൈറ്റ് ചെയ്തത് ഇതേ കമ്പനി തന്നെയാണ്.
ശരത് കുമാറിനെ കാണാന്‍ പോയതും കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതുമായുള്ള വിവരങ്ങള്‍ പറയാമെന്നു ഞാന്‍ കഴിഞ്ഞ തവണ എഴുതിയിരുന്നു. ഇത്തവണത്തേക്കു കൂടി ഒന്ന് ക്ഷമിക്കുക. അടുത്ത തവണ തീര്‍ച്ചയായും എഴുതുന്നതാണ്
വ്യാസന്‍ എടവനക്കാട്
Tuesday, October 12, 2010
Monday, October 11, 2010
Saturday, October 9, 2010
കഥയുടെ കൈവഴികള്‍ (2): ഒരു നിയോഗം പോലെ...
സുഹൃത്തുക്കളേ,
'ദി മെട്രോ'യുടെ ആദ്യ ഫോട്ടോ ഷൂട്ട് കഴിഞ്ഞു എന്ന കാര്യം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു . ശരത് കുമാര്‍ , നിവിന്‍ , ബിയോണ്‍ , ഭഗത് എന്നിവരാണ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. മഞ്ജു ആദിത്യ ആണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ . ജിസ്സെന്‍ പോളിന്റെ കരവിരുതിലാണ് മനോഹരമായ സ്റ്റില്‍സ് പിറവിയെടുത്തത്. ടൈറ്റില്‍ ഡിസൈനും ജിസ്സെന്‍ തന്നെയാണ് ചെയ്തത്.
സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന ഷാന്‍ റഹ്മാന്‍ ചിത്രത്തിന് വേണ്ടിയുള്ള മൂന്നു പാട്ടുകളും ചെയ്തു കഴിഞ്ഞു.
ഈ മാസം പതിനെട്ടാം തിയതി æºùáÉá×íÉ¢ സ്റ്റുഡിയോയില്‍ 'ദി മെട്രോ'യുടെ ഷൂട്ടിംഗ് ആരംഭിക്കും.
ഇനി കഴിഞ്ഞ ദിവസം ഞാന്‍ എഴുതി നിര്‍ത്തിയിടത്ത് നിന്നും തുടങ്ങാം.
സി ഐ ജേക്കബ് അലക്സാണ്ടര്‍ എന്ന കഥാപാത്രം ആരായിരിക്കണം എന്നുള്ള ചര്‍ച്ചയില്‍ ശരത് കുമാര്‍ ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ബിപിനും അതു സമ്മതമായി. ബാക്കി അഞ്ചു നായകന്മാരില്‍ മൂന്നു പേരെ ആദ്യമേ തന്നെ തീരുമാനം ആയിരുന്നു- മലര്‍വാടിയിലെ നിവിനും ഭഗത്തും പിന്നെ സുരാജ് വെഞ്ഞാറമൂടും.
ബാക്കിയുള്ള രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് ബിയോണിലും അരുണിലും ആണ്. രണ്ട് പേരും ബാലതാരമായി മലയാള സിനിമയിലേക്ക് വന്നവരാണ്. നായക കഥാപാത്രങ്ങളുടെ ബാല്യകാലം അവതരിപ്പിച്ചു ശ്രദ്ധ നേടിയവര്‍ . അങ്ങനെ ആ അഞ്ചു കഥാപാത്രങ്ങളും ശരിയായി. നായികയായി അഭിനയിക്കാന്‍ ഭാവനയെ ഞങ്ങള്‍ സമീപിച്ചു . കഥാപാത്രം ഭാവനയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് വരുമ്പോള്‍ ഒരു ശക്തമായ കഥാപാത്രം ലഭിച്ചതിന്റെ സന്തോഷം ഭാവന മറച്ചു വച്ചില്ല. അങ്ങനെ നായികയും ഓകെ.
സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന ഷാന്‍ റഹ്മാന്‍ ചിത്രത്തിന് വേണ്ടിയുള്ള മൂന്നു പാട്ടുകളും ചെയ്തു കഴിഞ്ഞു.
ഈ മാസം പതിനെട്ടാം തിയതി æºùáÉá×íÉ¢ സ്റ്റുഡിയോയില്‍ 'ദി മെട്രോ'യുടെ ഷൂട്ടിംഗ് ആരംഭിക്കും.
ഇനി കഴിഞ്ഞ ദിവസം ഞാന്‍ എഴുതി നിര്‍ത്തിയിടത്ത് നിന്നും തുടങ്ങാം.
സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍ പ്രിഥ്വിരാജിനെ നായകനാക്കി ഒരു സിനിമാ ചെയ്യാന്‍ ഒരുങ്ങി കഥയ്ക്ക് വേണ്ടി ഉദയനെയും സിബിയേയും സമീപിക്കുന്നു. അപ്പോള്‍ ഉദയനാണ് ബിപിനോട് പറയുന്നത് വ്യാസന്റെ കയ്യില്‍ ഒരു നല്ല കഥയുണ്ട്, ഒന്ന് കേട്ടു നോക്ക്. ഉദയന്‍ തന്നെ ഈ കാര്യം എന്നെ അറിയിക്കുന്നു.
ബിപിന്‍ പ്രഭാകറിനോട് വണ്‍ ലൈന്‍ പറഞ്ഞുവെങ്കിലും തിരക്കഥയുടെ പൂര്‍ണരൂപം അപ്പോഴും ആയിരുന്നില്ല. മാത്രമല്ല, ഞാന്‍ മറ്റു തിരക്കുകളില്‍ അകപ്പെടുകയും ചെയ്തു. പക്ഷെ ഒരു നിയോഗം പോലെ ഇത് സംഭവിക്കുകയായിരുന്നു. ഉദയനും ബിപിനും എന്നില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ഞാന്‍ എഴുതി തുടങ്ങി....
സി ഐ ജേക്കബ് അലക്സാണ്ടര്‍ എന്ന കഥാപാത്രം ആരായിരിക്കണം എന്നുള്ള ചര്‍ച്ചയില്‍ ശരത് കുമാര്‍ ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ബിപിനും അതു സമ്മതമായി. ബാക്കി അഞ്ചു നായകന്മാരില്‍ മൂന്നു പേരെ ആദ്യമേ തന്നെ തീരുമാനം ആയിരുന്നു- മലര്‍വാടിയിലെ നിവിനും ഭഗത്തും പിന്നെ സുരാജ് വെഞ്ഞാറമൂടും.ബാക്കിയുള്ള രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് ബിയോണിലും അരുണിലും ആണ്. രണ്ട് പേരും ബാലതാരമായി മലയാള സിനിമയിലേക്ക് വന്നവരാണ്. നായക കഥാപാത്രങ്ങളുടെ ബാല്യകാലം അവതരിപ്പിച്ചു ശ്രദ്ധ നേടിയവര്‍ . അങ്ങനെ ആ അഞ്ചു കഥാപാത്രങ്ങളും ശരിയായി. നായികയായി അഭിനയിക്കാന്‍ ഭാവനയെ ഞങ്ങള്‍ സമീപിച്ചു . കഥാപാത്രം ഭാവനയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് വരുമ്പോള്‍ ഒരു ശക്തമായ കഥാപാത്രം ലഭിച്ചതിന്റെ സന്തോഷം ഭാവന മറച്ചു വച്ചില്ല. അങ്ങനെ നായികയും ഓകെ.
ബിപിന്റെ ഒരു NRK സുഹൃത്ത് ചിത്രം നിര്‍മ്മിക്കാനും തയ്യാറായി. ഇനിയുള്ളത് ശരത് കുമാറിനെ കാണുക എന്ന കടമ്പയാണ്. ഞങ്ങള്‍ ചെന്നൈയിലേക്ക് പുറപ്പെടുന്നു. പക്ഷെ ആ യാത്രയിലാണ് കണക്കു കൂട്ടലുകള്‍ മാറി മറിയുന്നത്.... തിരക്കുകള്‍ മൂലം ആ വിവരണം അടുത്ത ബ്ലോഗില്‍ തീര്‍ച്ചയായിട്ടും എഴുതാം... ഒപ്പം 'ദി മെട്രോ' എന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളും..
സ്നേഹപൂര്‍വ്വം
വ്യാസന്‍
Thursday, October 7, 2010
കഥയുടെ കൈവഴികള്‍ (1): ഇടവേളയ്ക്കു ശേഷം
ഞാന്‍ വ്യാസന്‍ എടവനക്കാട്, ഗ്രാന്‍ഡ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന, ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ശരത് കുമാര്‍ നായകനാവുന്ന 'ദി മെട്രോ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഞാന്‍ . ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ഇന്ദ്രിയം' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഞാന്‍ ആദ്യം തൂലിക ചലിപ്പിച്ചത്.
'ഇന്ദ്രിയം'; എന്ന ചിത്രം തന്നെ ഒരു പരീക്ഷണം ആയിരുന്നു. സൂപ്പര്‍ താരങ്ങളില്ലാതെ വാണി വിശ്വനാഥ് എന്ന താരത്തിനെ മുഖ്യ കഥാപാത്രമാക്കി ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം. ടെക്നോളജിയെ വരവേല്‍ക്കാന്‍ മലയാള സിനിമ മടിച്ചു നിന്നിരുന്ന കാലത്ത് ഡി റ്റി എസ് എന്ന ശബ്ദ സാങ്കേതിക വിദ്യയെ 'ഇന്ദ്രിയ'ത്തില്‍ ഉപയോഗിച്ചു. ഇതെല്ലാം തന്നെ അന്ന് നില നിന്നിരുന്ന ട്രെന്‍ഡ് മാറ്റി മറിക്കുന്നതായിരുന്നു. ഇതിനു പിന്‍ബലമേകാന്‍ ഞാന്‍ ഒരു സംഭവം പറയട്ടെ.
തിരുവനതപുരം ന്യൂ തിയേറ്റര്‍... അന്ന് വരെ ബി ഗ്രേഡ് അല്ലെങ്കില്‍ സി ഗ്രേഡ് സിനിമകള്‍ മാത്രം പ്രദര്‍ശനം നടത്തിയിരുന്ന ശാല. 'ഇന്ദ്രിയം' ഹൌസ് ഫുള്‍ ആയി ഓടിയ ശേഷമാണ് മലയാള ചിത്രങ്ങള്‍ ന്യൂ തിയേറ്ററില്‍ റിലീസ് ചെയ്തു തുടങ്ങിയത്. തിയേറ്റര്‍ ഉടമ മുരുകന്‍ സാര്‍ എന്നും എന്നെ കാണുമ്പോള്‍ പറയുന്നതും ഇത് തന്നെയാണ്. ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിലെ ഉദയന് ഇന്ദ്രിയത്തിനു ടിക്കറ്റ് കിട്ടാതിരുന്ന സംഭവവും ഉദയന്‍ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിര്‍മാതാവിന് അത്യാവശ്യം ലാഭം ഉണ്ടാക്കിയ ചിത്രമായിരുന്നു 'ഇന്ദ്രിയം'.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും പിന്നെ എങ്ങനെയാണ് ഈ പത്തു വര്‍ഷങ്ങളുടെ ഇടവേള വന്നതെന്ന്. ഇന്ദ്രിയം കഴിഞ്ഞു രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ 'മെട്രോ' എന്ന സിനിമയുടെ സ്പാര്‍ക്ക് എനിക്ക് കിട്ടിയിരുന്നു. അതു ഏകദേശ രൂപം ആക്കുകയും ചെയ്തിരുന്നു. പക്ഷെ ആ സമയത്ത് ഇങ്ങനെ ഒരു സബ്ജെക്ടിനുള്ള സാധ്യത ഉണ്ടായിരുന്നില്ല. എങ്കിലും ഉറപ്പുണ്ടായിരുന്നു... ഇത് ചെയ്യാന്‍ സാധിക്കുന്ന ഒരു സമയം വരുമെന്ന്. തീര്‍ച്ചയായും മെട്രോ ഒരു സ്വപ്ന സാഫല്യമാണ്.
സിനിമയില്‍ നിന്നും അകന്നു പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്റെ വിവിധ സാധ്യതകള്‍ മനസിലാക്കി 'ഫിലിം ക്രാഫ്റ്റ്' എന്ന സ്ഥാപനം ഞാന്‍ ആരംഭിച്ചു. എന്റെ ബാല്യകാല സുഹൃത്ത് കൂടിയായ ദിലീപിന്റെ ചിത്രങ്ങളാണ് അധികവും ഞാന്‍ ചെയ്തു പോന്നിരുന്നത്. പറക്കും തളിക, മീശ മാധവന്‍ , സി ഐ ഡി മൂസ തുടങ്ങി മലര്‍വാടി വരെ ഏകദേശം 27 ചിത്രങ്ങള്‍ 'ഫിലിം ക്രാഫ്റ്റ്'' എന്ന സ്ഥാപനം മാര്‍ക്കറ്റ് ചെയ്തു. ദിലീപിന്റെ ആദ്യ ഇന്‍ഡിവിജ്വല്‍ എന്നു പറയാവുന്ന ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ പരസ്യതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ജനപ്രിയ നായകന്‍ എന്ന സംബോധന ദിലീപിന് നല്‍കിയത്. എന്നാല്‍ ആ ടൈറ്റില്‍ ഇന്നും ദിലീപ് ചിത്രങ്ങളിലും പൊതു വേദികളില്‍ പോലും ഉപയോഗിക്കുന്നുണ്ട്.
ഇനി മെട്രോ എന്ന പ്രൊജക്റ്റ് യാഥാര്‍ത്യമാവാന്‍ പിന്നിട്ട വഴികളെ കുറിച്ച് അടുത്ത ബ്ലോഗില്‍ സംസാരിക്കാം
സ്നേഹപൂര്‍വ്വം
വ്യാസന്‍ എടവനക്കാട്
Subscribe to:
Posts (Atom)



















