Wednesday, September 29, 2010

''മെട്രോ'' കൂട്ടായ്മ:



kwhn[mbI³ _n]n³ {]`mIdpw, തിരക്കഥാകൃത്ത് hymk³ FSh\¡mSpw icXvæamdns\m¸w




                                          ശരത് കുമാര്‍,  വ്യാസന്‍ എടവനക്കാട്



Tuesday, September 28, 2010

Article from Chithrabhumi

ശരത്കുമാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍!

ജനപ്രിയനായകന് ദിലീപ് നിര്മ്മിക്കുന്നമെട്രോവ്യത്യസ്തമായ കഥാപശ്ചാത്തലമുള്ള ചിത്രമാണ്. കൊച്ചിയിലെ ഒരു ഇരുണ്ടവീഥിയില് അകപ്പെട്ടുപോകുന്ന യുവാക്കളുടെയും അവരുടെ രക്ഷകനാകുന്ന ഒരു സര്ക്കിള് ഇന്സ്പെക്ടറുടെയും കഥയാണ് സിനിമ പറയുന്നത്. സര്ക്കിള് ഇന്സ്പെക്ടര് ജേക്കബ് അലക്സാണ്ടര് എന്ന കഥാപാത്രത്തെ തമിഴകത്തിന്റെ സുപ്രീം സ്റ്റാര് ശരത്കുമാര് അവതരിപ്പിക്കുന്നു.

തിരുവില്വാമലയില് നിന്ന് പാലായിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ചുപേരടങ്ങുന്ന സുഹൃദ്സംഘം കൊച്ചിയില് അകപ്പെട്ടുപോകുന്നത്. ഇവര് അഭിമുഖീകരിക്കേണ്ടി വരുന്ന അവിചാരിത സംഭവങ്ങളാണ് മെട്രോയെ ത്രില്ലിംഗാക്കുന്നത്. ബിയോണ്, ഭഗത്, നിവിന് പോളി, സുരാജ് വെഞ്ഞാറമ്മൂട്, അരുണ് എന്നിവരാണ് അഞ്ച് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്.

ശരത്കുമാര് നായകനാകുന്ന ചിത്രത്തിന് ഒരു സൂപ്പര്സ്റ്റാര് ചിത്രത്തിനു ലഭിക്കുന്ന സ്വീകരണം ലഭിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസം.

മലര്വാടി ആര്ട്സ് ക്ലബിനു ശേഷം ഗ്രാന്ഡ് പ്രൊഡക്ഷന്സിന്റെ ബാനറില് ദിലീപ് നിര്മ്മിക്കുന്ന സിനിമയാണ്മെട്രോ’. നവാഗതനായ വ്യാസന് എടവനക്കാട് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിപിന് പ്രഭാകര്. ദിലീപ് ചിത്രത്തില് ഒരു കോമിയോ വേഷം അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

കൊച്ചി, ഒറ്റപ്പാലം, വാഗമണ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയാക്കാനാണ് പരിപാടി. ഒക്ടോബര് 18നാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Monday, September 27, 2010

വ്യാസന്‍ 'വീണ്ടും' എഴുതുന്നു

പത്തു വര്‍ഷം. ഇന്ദ്രിയം എന്ന വാണിവിശ്വനാഥ് ചിത്രത്തിനു വേണ്ടി കന്നിക്കഥയെഴുതിയ വ്യാസന്‍ എടവനക്കാട് വീണ്ടുമൊരിക്കല്‍ക്കൂടി പേനയെടുക്കുമ്പോള്‍ കടന്നുപോയത് ഇത്രയും കാലം. കൊച്ചി നഗരത്തിന്റെ രാത്രിജീവിതം പശ്ചാത്തലമാക്കിയാണ് വ്യാസന്റെ പുതിയ രചന.
പകല്‍ സമയത്ത് വാഹനക്കുരുക്കില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്ന നഗരമാണിത് ... എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..? രാത്രി 9 - 10 മണി കഴിഞ്ഞാല്‍ പിന്നെ വാഹനങ്ങളേ കാണാത്ത നഗരവും കൊച്ചി തന്നെ. ഇന്ത്യയിലെ മററു പല നഗരങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍
നൈററ് ലൈഫ് തീരെയില്ലാത്ത സിററിയാണിത്. അതിന്റെ ദോഷങ്ങള്‍ ഇവിടെയൊരുപാടുണ്ടു താനും. 'ദി മെട്രോ ' എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ കഥയുരുത്തിരിഞ്ഞ വഴികളിലൂടെ വ്യാസന്‍ നടന്നു തുടങ്ങി.

വാസ്തവത്തില്‍ ദി മെട്രോ യാഥാര്‍ഥ്യമാവുന്നതിനു പിന്നില്‍ ചിത്രത്തിന്റെ സംവിധായകന്‍ ബിപിന്‍ പ്രഭാകറിന്റെ പങ്കും വ്യാസന്‍ വെളിപ്പെടുത്തുന്നു. തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമാണ് ബിപിനെ വ്യാസനിലേക്കെത്തിച്ചത്.
ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുമിടയില്‍ കൊച്ചി നഗരത്തില്‍ സംഭവിക്കുന്ന കൊലപാതകമാണ് ചിത്രത്തിന്റെ കഥാതന്തു. സി.ഐ. ജേക്കബ്ബ് അലക്‌സാണ്ടര്‍ എന്ന നായകവേഷത്തില്‍ എത്തുന്നത് ശരത്കുമാറാണ്. മലയാളത്തില്‍ ശരത്തിന്റെ ആദ്യ പോലീസ് വേഷവും കൂടിയാണിത്.

തിരുവില്വാമലക്കാരായ അഞ്ചു യുവാക്കള്‍ . പാലായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടയില്‍ രാത്രി കൊച്ചിയില്‍ കുടുങ്ങിപ്പാവുന്ന ഇവരും ചിത്രത്തിലെ പ്രധാനികളാണ്. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥ അനുപമയായി വേഷമിടുന്ന ഭാവനയാണു നായിക. ഇങ്ങിനെ മൂന്നു ട്രാക്കുകളിലായാണു വ്യാസന്‍ മെട്രോയുടെ കഥ പറയുന്നത്. തികച്ചും രാഷ്ട്രീയ പശ്ചാത്തലമുള്ള ആക്ഷന്‍ ത്രില്ലര്‍. മേമ്പൊടിക്കു നര്‍മവും. ദി മെട്രോ എന്ന കഥ സിനിമയായി പരിണമിച്ചതിനു പിന്നില്‍ അടുത്ത സുഹൃത്തും വഴികാട്ടിയുമൊക്കെയായ നടന്‍ ദിലീപിനെയും വ്യാസന്‍ ചൂണ്ടിക്കാട്ടുന്നു.

മറെറാരു നിര്‍മാതാവിനെ വെച്ചു ചെയ്യാനാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അവസാനം എനിക്കു വേണ്ടി എന്ന പോലെ ദിലീപ് ഈ ചിത്രം ഏറെറടുക്കുകയായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനു ശേഷം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന 'ദി മെട്രോ' ദിലീപ് ഇല്ലാത്ത രണ്ടാമത്തെ 'ഗ്രാന്‍ഡ്' ചിത്രമാവും. സി.ഐ.ഡി മൂസ മുതല്‍ ഇങ്ങോട്ട് ഗ്രാന്‍ഡിന്റെ എല്ലാ ചിത്രങ്ങളുടെയും മാര്‍ക്കററിങ് നിര്‍വഹിച്ചത് വ്യാസന്റെ ഫിലിംക്രാഫ്‌ററ് കമ്പനിയാണ്. ഏററവും ഒടുവിലെ രണ്ടു സിനിമകളായ പാപ്പീ അപ്പച്ചായിലും മലര്‍വാടിയിലും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളുമുണ്ടായിരുന്നു വ്യാസന്.


Courtsey : Mathrubhumi

ദിലീപ് നിര്‍മിക്കുന്ന ദി മെട്രോയില്‍ ശരത് കുമാര്‍ നായകന്‍

മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്ബ്‌ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഗ്രാന്റ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്‌ നിര്‍മ്മിക്കുന്ന ദി മെട്രോ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്നു. ശരത്‌കുമാര്‍ സി.ഐ.ജേക്കബ്‌ അലക്‌സാണ്‌ടര്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും, ചലച്ചിത്ര പത്രപ്രവര്‍ത്തകനായ വ്യാസന്‍ എടവനക്കാടാണ് കഥയും സംഭാഷണവും രചിക്കുന്നത്‌.

ഇന്ദ്രിയം എന്ന വാണി വിശ്വനാഥ് ചിത്രത്തിന്റെ കഥ എഴുതിയ വ്യാസന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. സി.ഐ.ഡി മൂസ മുതല്‍ ഇങ്ങോട്ട് ഗ്രാന്‍ഡിന്റെ എല്ലാ ചിത്രങ്ങളുടെയും മാര്‍ക്കററിങ് നിര്‍വഹിച്ചത് വ്യാസന്റെ ഫിലിംക്രാഫ്‌ററ് കമ്പനിയാണ്. ഏററവും ഒടുവിലെ രണ്ടു സിനിമകളായ പാപ്പീ അപ്പച്ചായിലും മലര്‍വാടിയിലും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളുമുണ്ടായിരുന്നു വ്യാസന്.

ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുമിടയില്‍ കൊച്ചി നഗരത്തില്‍ സംഭവിക്കുന്ന കൊലപാതകമാണ് ചിത്രത്തിന്റെ കഥാതന്തു. സി.ഐ. ജേക്കബ്ബ് അലക്‌സാണ്ടര്‍ എന്ന നായകവേഷമാണ് ശരത്കുമാര്‍ ചെയ്യുന്നത്. തിരുവില്വാമലക്കാരായ അഞ്ചു യുവാക്കള്‍ . പാലായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടയില്‍ രാത്രി കൊച്ചിയില്‍ കുടുങ്ങിപ്പാവുന്ന ഇവരും ചിത്രത്തിലെ പ്രധാനികളാണ്. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥ അനുപമയായി വേഷമിടുന്ന ഭാവനയാണു നായിക. മൂന്നു ട്രാക്കുകളിലായാണു തികച്ചും രാഷ്ട്രീയ പശ്ചാത്തലമുള്ള ഈ ആക്ഷന്‍ ത്രില്ലര്‍ , മേമ്പൊടിക്കു നര്‍മവും ചേര്‍ത്തു വ്യാസന്‍ പറയുന്നത്.

സുരാജ്‌ വെഞ്ഞാറമ്മൂട്‌, നിവിന്‍പോളി(മലര്‍വാടി ഫെയിം) ഭഗത്‌(മലര്‍വാടി ഫെയിം) ബിയോണ്‍, മാസ്റ്റര്‍ അരുണ്‍ എന്നിവരും ദി മെട്രോയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിഷാന്ത്‌ സാഗര്‍ , ജഗതിശ്രീകുമാര്‍ , സുരേഷ്‌കൃഷ്‌ണ, ജി.കെ.പിള്ള, സാദിഖ്‌, ഷമ്മിതിലകന്‍ , മോഹന്‍ജോസ്‌ തുടങ്ങിയവരാണ്‌ മറ്റു പ്രമുഖതാരങ്ങള്‍.

ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനരചന രാജീവ്‌ ആലുങ്കലും സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു.കല-സജിത്ത്‌, വസ്‌ത്രാലങ്കാരം-അസീസ്‌ പാലക്കാട്‌, സ്റ്റില്‍സ്‌-മഞ്‌ജുആദിത്യ, പരസ്യകല-ജിസന്‍പോള്‍ , എഡിറ്റിംഗ്‌-മഹേഷ്‌ നാരായണന്‍ , അസോസിയേറ്റ്‌ ഡയറക്‌ടര്‍ -പ്രജിത്ത്‌ ജി. സംഘട്ടനം- റണ്‍രവി, നൃത്തം-ഷോബിശോഭരാജ്‌, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌- ക്ലിന്റണ്‍ പെരേര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പീറ്റര്‍ ഞാറയ്‌ക്കല്‍ . വിതരണം-മഞ്‌ജുനാഥ.

ഒക്‌ടോബര്‍ രണ്‌ടാം വാരം ഷൂട്ടിംഗ്‌ ആരംഭിക്കും. കൊച്ചി, വാഗമണ്‍, തിരുവല്വാമല
എന്നിവിടങ്ങളിലാണ്‌ ലൊക്കേഷന്‍. ജനുവരിയില്‍ റിലീസ്‌ ചെയ്യും.
Courtesy : Marconi Malayalam 

Posters Of Movie "The Metro"