ജനപ്രിയനായകന് ദിലീപ് നിര്മ്മിക്കുന്ന ‘മെട്രോ’ വ്യത്യസ്തമായ കഥാപശ്ചാത്തലമുള്ള ചിത്രമാണ്. കൊച്ചിയിലെ ഒരു ഇരുണ്ടവീഥിയില് അകപ്പെട്ടുപോകുന്ന യുവാക്കളുടെയും അവരുടെ രക്ഷകനാകുന്ന ഒരു സര്ക്കിള് ഇന്സ്പെക്ടറുടെയും കഥയാണ് ഈ സിനിമ പറയുന്നത്. സര്ക്കിള് ഇന്സ്പെക്ടര് ജേക്കബ് അലക്സാണ്ടര് എന്ന കഥാപാത്രത്തെ തമിഴകത്തിന്റെ സുപ്രീം സ്റ്റാര് ശരത്കുമാര് അവതരിപ്പിക്കുന്നു.
തിരുവില്വാമലയില് നിന്ന് പാലായിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ചുപേരടങ്ങുന്ന സുഹൃദ്സംഘം കൊച്ചിയില് അകപ്പെട്ടുപോകുന്നത്. ഇവര് അഭിമുഖീകരിക്കേണ്ടി വരുന്ന അവിചാരിത സംഭവങ്ങളാണ് മെട്രോയെ ത്രില്ലിംഗാക്കുന്നത്. ബിയോണ്, ഭഗത്, നിവിന് പോളി, സുരാജ് വെഞ്ഞാറമ്മൂട്, അരുണ് എന്നിവരാണ് അഞ്ച് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്.
ശരത്കുമാര് നായകനാകുന്ന ചിത്രത്തിന് ഒരു സൂപ്പര്സ്റ്റാര് ചിത്രത്തിനു ലഭിക്കുന്ന സ്വീകരണം ലഭിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസം.
മലര്വാടി ആര്ട്സ് ക്ലബിനു ശേഷം ഗ്രാന്ഡ് പ്രൊഡക്ഷന്സിന്റെ ബാനറില് ദിലീപ് നിര്മ്മിക്കുന്ന സിനിമയാണ് ‘മെട്രോ’. നവാഗതനായ വ്യാസന് എടവനക്കാട് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിപിന് പ്രഭാകര്. ദിലീപ് ഈ ചിത്രത്തില് ഒരു കോമിയോ വേഷം അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.
കൊച്ചി, ഒറ്റപ്പാലം, വാഗമണ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയാക്കാനാണ് പരിപാടി. ഒക്ടോബര് 18നാണ് ചിത്രീകരണം ആരംഭിക്കുന്നത്.

No comments:
Post a Comment