പത്തു വര്‍ഷം. ഇന്ദ്രിയം എന്ന വാണിവിശ്വനാഥ് ചിത്രത്തിനു വേണ്ടി കന്നിക്കഥയെഴുതിയ വ്യാസന്‍ എടവനക്കാട് വീണ്ടുമൊരിക്കല്‍ക്കൂടി പേനയെടുക്കുമ്പോള്‍ കടന്നുപോയത് ഇത്രയും കാലം. കൊച്ചി നഗരത്തിന്റെ രാത്രിജീവിതം പശ്ചാത്തലമാക്കിയാണ് വ്യാസന്റെ പുതിയ രചന.
പകല്‍ സമയത്ത് വാഹനക്കുരുക്കില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്ന നഗരമാണിത് ... എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..? രാത്രി 9 - 10 മണി കഴിഞ്ഞാല്‍ പിന്നെ വാഹനങ്ങളേ കാണാത്ത നഗരവും കൊച്ചി തന്നെ. ഇന്ത്യയിലെ മററു പല നഗരങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍
നൈററ് ലൈഫ് തീരെയില്ലാത്ത സിററിയാണിത്. അതിന്റെ ദോഷങ്ങള്‍ ഇവിടെയൊരുപാടുണ്ടു താനും. 'ദി മെട്രോ ' എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ കഥയുരുത്തിരിഞ്ഞ വഴികളിലൂടെ വ്യാസന്‍ നടന്നു തുടങ്ങി.
വാസ്തവത്തില്‍ ദി മെട്രോ യാഥാര്‍ഥ്യമാവുന്നതിനു പിന്നില്‍ ചിത്രത്തിന്റെ സംവിധായകന്‍ ബിപിന്‍ പ്രഭാകറിന്റെ പങ്കും വ്യാസന്‍ വെളിപ്പെടുത്തുന്നു. തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമാണ് ബിപിനെ വ്യാസനിലേക്കെത്തിച്ചത്.
ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുമിടയില്‍ കൊച്ചി നഗരത്തില്‍ സംഭവിക്കുന്ന കൊലപാതകമാണ് ചിത്രത്തിന്റെ കഥാതന്തു. സി.ഐ. ജേക്കബ്ബ് അലക്‌സാണ്ടര്‍ എന്ന നായകവേഷത്തില്‍ എത്തുന്നത് ശരത്കുമാറാണ്. മലയാളത്തില്‍ ശരത്തിന്റെ ആദ്യ പോലീസ് വേഷവും കൂടിയാണിത്.
തിരുവില്വാമലക്കാരായ അഞ്ചു യുവാക്കള്‍ . പാലായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടയില്‍ രാത്രി കൊച്ചിയില്‍ കുടുങ്ങിപ്പാവുന്ന ഇവരും ചിത്രത്തിലെ പ്രധാനികളാണ്. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥ അനുപമയായി വേഷമിടുന്ന ഭാവനയാണു നായിക. ഇങ്ങിനെ മൂന്നു ട്രാക്കുകളിലായാണു വ്യാസന്‍ മെട്രോയുടെ കഥ പറയുന്നത്. തികച്ചും രാഷ്ട്രീയ പശ്ചാത്തലമുള്ള ആക്ഷന്‍ ത്രില്ലര്‍. മേമ്പൊടിക്കു നര്‍മവും. ദി മെട്രോ എന്ന കഥ സിനിമയായി പരിണമിച്ചതിനു പിന്നില്‍ അടുത്ത സുഹൃത്തും വഴികാട്ടിയുമൊക്കെയായ നടന്‍ ദിലീപിനെയും വ്യാസന്‍ ചൂണ്ടിക്കാട്ടുന്നു.
മറെറാരു നിര്‍മാതാവിനെ വെച്ചു ചെയ്യാനാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അവസാനം എനിക്കു വേണ്ടി എന്ന പോലെ ദിലീപ് ഈ ചിത്രം ഏറെറടുക്കുകയായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനു ശേഷം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന 'ദി മെട്രോ' ദിലീപ് ഇല്ലാത്ത രണ്ടാമത്തെ 'ഗ്രാന്‍ഡ്' ചിത്രമാവും. സി.ഐ.ഡി മൂസ മുതല്‍ ഇങ്ങോട്ട് ഗ്രാന്‍ഡിന്റെ എല്ലാ ചിത്രങ്ങളുടെയും മാര്‍ക്കററിങ് നിര്‍വഹിച്ചത് വ്യാസന്റെ ഫിലിംക്രാഫ്‌ററ് കമ്പനിയാണ്. ഏററവും ഒടുവിലെ രണ്ടു സിനിമകളായ പാപ്പീ അപ്പച്ചായിലും മലര്‍വാടിയിലും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളുമുണ്ടായിരുന്നു വ്യാസന്.
Courtsey : Mathrubhumi
No comments:
Post a Comment