Monday, September 27, 2010

ദിലീപ് നിര്‍മിക്കുന്ന ദി മെട്രോയില്‍ ശരത് കുമാര്‍ നായകന്‍

മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്ബ്‌ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഗ്രാന്റ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്‌ നിര്‍മ്മിക്കുന്ന ദി മെട്രോ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്നു. ശരത്‌കുമാര്‍ സി.ഐ.ജേക്കബ്‌ അലക്‌സാണ്‌ടര്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും, ചലച്ചിത്ര പത്രപ്രവര്‍ത്തകനായ വ്യാസന്‍ എടവനക്കാടാണ് കഥയും സംഭാഷണവും രചിക്കുന്നത്‌.

ഇന്ദ്രിയം എന്ന വാണി വിശ്വനാഥ് ചിത്രത്തിന്റെ കഥ എഴുതിയ വ്യാസന്‍ വീണ്ടും തൂലിക ചലിപ്പിക്കുന്നത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. സി.ഐ.ഡി മൂസ മുതല്‍ ഇങ്ങോട്ട് ഗ്രാന്‍ഡിന്റെ എല്ലാ ചിത്രങ്ങളുടെയും മാര്‍ക്കററിങ് നിര്‍വഹിച്ചത് വ്യാസന്റെ ഫിലിംക്രാഫ്‌ററ് കമ്പനിയാണ്. ഏററവും ഒടുവിലെ രണ്ടു സിനിമകളായ പാപ്പീ അപ്പച്ചായിലും മലര്‍വാടിയിലും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളുമുണ്ടായിരുന്നു വ്യാസന്.

ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുമിടയില്‍ കൊച്ചി നഗരത്തില്‍ സംഭവിക്കുന്ന കൊലപാതകമാണ് ചിത്രത്തിന്റെ കഥാതന്തു. സി.ഐ. ജേക്കബ്ബ് അലക്‌സാണ്ടര്‍ എന്ന നായകവേഷമാണ് ശരത്കുമാര്‍ ചെയ്യുന്നത്. തിരുവില്വാമലക്കാരായ അഞ്ചു യുവാക്കള്‍ . പാലായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടയില്‍ രാത്രി കൊച്ചിയില്‍ കുടുങ്ങിപ്പാവുന്ന ഇവരും ചിത്രത്തിലെ പ്രധാനികളാണ്. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥ അനുപമയായി വേഷമിടുന്ന ഭാവനയാണു നായിക. മൂന്നു ട്രാക്കുകളിലായാണു തികച്ചും രാഷ്ട്രീയ പശ്ചാത്തലമുള്ള ഈ ആക്ഷന്‍ ത്രില്ലര്‍ , മേമ്പൊടിക്കു നര്‍മവും ചേര്‍ത്തു വ്യാസന്‍ പറയുന്നത്.

സുരാജ്‌ വെഞ്ഞാറമ്മൂട്‌, നിവിന്‍പോളി(മലര്‍വാടി ഫെയിം) ഭഗത്‌(മലര്‍വാടി ഫെയിം) ബിയോണ്‍, മാസ്റ്റര്‍ അരുണ്‍ എന്നിവരും ദി മെട്രോയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിഷാന്ത്‌ സാഗര്‍ , ജഗതിശ്രീകുമാര്‍ , സുരേഷ്‌കൃഷ്‌ണ, ജി.കെ.പിള്ള, സാദിഖ്‌, ഷമ്മിതിലകന്‍ , മോഹന്‍ജോസ്‌ തുടങ്ങിയവരാണ്‌ മറ്റു പ്രമുഖതാരങ്ങള്‍.

ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനരചന രാജീവ്‌ ആലുങ്കലും സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു.കല-സജിത്ത്‌, വസ്‌ത്രാലങ്കാരം-അസീസ്‌ പാലക്കാട്‌, സ്റ്റില്‍സ്‌-മഞ്‌ജുആദിത്യ, പരസ്യകല-ജിസന്‍പോള്‍ , എഡിറ്റിംഗ്‌-മഹേഷ്‌ നാരായണന്‍ , അസോസിയേറ്റ്‌ ഡയറക്‌ടര്‍ -പ്രജിത്ത്‌ ജി. സംഘട്ടനം- റണ്‍രവി, നൃത്തം-ഷോബിശോഭരാജ്‌, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌- ക്ലിന്റണ്‍ പെരേര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പീറ്റര്‍ ഞാറയ്‌ക്കല്‍ . വിതരണം-മഞ്‌ജുനാഥ.

ഒക്‌ടോബര്‍ രണ്‌ടാം വാരം ഷൂട്ടിംഗ്‌ ആരംഭിക്കും. കൊച്ചി, വാഗമണ്‍, തിരുവല്വാമല
എന്നിവിടങ്ങളിലാണ്‌ ലൊക്കേഷന്‍. ജനുവരിയില്‍ റിലീസ്‌ ചെയ്യും.
Courtesy : Marconi Malayalam 

No comments:

Post a Comment