Saturday, October 9, 2010

കഥയുടെ കൈവഴികള്‍ (2): ഒരു നിയോഗം പോലെ...

സുഹൃത്തുക്കളേ,

'ദി മെട്രോ'യുടെ ആദ്യ ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞു എന്ന കാര്യം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു . ശരത് കുമാര്‍ , നിവിന്‍ , ബിയോണ്‍ , ഭഗത് എന്നിവരാണ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. മഞ്ജു ആദിത്യ ആണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ . ജിസ്സെന്‍ പോളിന്റെ കരവിരുതിലാണ് മനോഹരമായ സ്റ്റില്‍സ് പിറവിയെടുത്തത്.  ടൈറ്റില്‍ ഡിസൈനും ജിസ്സെന്‍ തന്നെയാണ് ചെയ്തത്.

സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന ഷാന്‍ റഹ്മാന്‍ ചിത്രത്തിന് വേണ്ടിയുള്ള മൂന്നു പാട്ടുകളും ചെയ്തു കഴിഞ്ഞു.
ഈ മാസം പതിനെട്ടാം തിയതി æºùáÉá×íÉ¢ സ്റ്റുഡിയോയില്‍ 'ദി മെട്രോ'യുടെ  ഷൂട്ടിംഗ് ആരംഭിക്കും.




ഇനി കഴിഞ്ഞ ദിവസം ഞാന്‍ എഴുതി നിര്‍ത്തിയിടത്ത് നിന്നും തുടങ്ങാം. 

സംവിധായകന്‍ ബിപിന്‍ പ്രഭാകര്‍ പ്രിഥ്വിരാജിനെ നായകനാക്കി ഒരു സിനിമാ ചെയ്യാന്‍ ഒരുങ്ങി കഥയ്ക്ക്‌ വേണ്ടി ഉദയനെയും സിബിയേയും സമീപിക്കുന്നു. അപ്പോള്‍ ഉദയനാണ് ബിപിനോട് പറയുന്നത് വ്യാസന്റെ കയ്യില്‍ ഒരു നല്ല കഥയുണ്ട്, ഒന്ന് കേട്ടു നോക്ക്. ഉദയന്‍ തന്നെ ഈ കാര്യം എന്നെ അറിയിക്കുന്നു. 

ബിപിന്‍ പ്രഭാകറിനോട് വണ്‍ ലൈന്‍ പറഞ്ഞുവെങ്കിലും തിരക്കഥയുടെ പൂര്‍ണരൂപം അപ്പോഴും ആയിരുന്നില്ല. മാത്രമല്ല, ഞാന്‍ മറ്റു തിരക്കുകളില്‍ അകപ്പെടുകയും ചെയ്തു. പക്ഷെ ഒരു നിയോഗം പോലെ ഇത് സംഭവിക്കുകയായിരുന്നു. ഉദയനും ബിപിനും എന്നില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ  ഫലമായി ഞാന്‍ എഴുതി തുടങ്ങി....

സി ഐ ജേക്കബ്‌ അലക്സാണ്ടര്‍ എന്ന കഥാപാത്രം ആരായിരിക്കണം എന്നുള്ള ചര്‍ച്ചയില്‍ ശരത് കുമാര്‍ ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ബിപിനും അതു സമ്മതമായി. ബാക്കി അഞ്ചു നായകന്മാരില്‍ മൂന്നു പേരെ  ആദ്യമേ തന്നെ തീരുമാനം ആയിരുന്നു- മലര്‍വാടിയിലെ നിവിനും ഭഗത്തും പിന്നെ സുരാജ് വെഞ്ഞാറമൂടും.

ബാക്കിയുള്ള രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് ബിയോണിലും അരുണിലും ആണ്. രണ്ട് പേരും ബാലതാരമായി മലയാള സിനിമയിലേക്ക് വന്നവരാണ്. നായക കഥാപാത്രങ്ങളുടെ ബാല്യകാലം അവതരിപ്പിച്ചു ശ്രദ്ധ നേടിയവര്‍ . അങ്ങനെ ആ അഞ്ചു കഥാപാത്രങ്ങളും ശരിയായി. നായികയായി അഭിനയിക്കാന്‍ ഭാവനയെ ഞങ്ങള്‍ സമീപിച്ചു . കഥാപാത്രം ഭാവനയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു ഇടവേളയ്ക്കു ശേഷം  മലയാളത്തിലേക്ക് വരുമ്പോള്‍ ഒരു ശക്തമായ കഥാപാത്രം ലഭിച്ചതിന്റെ സന്തോഷം ഭാവന  മറച്ചു  വച്ചില്ല. അങ്ങനെ നായികയും ഓകെ.

ബിപിന്റെ ഒരു NRK സുഹൃത്ത്‌ ചിത്രം നിര്‍മ്മിക്കാനും തയ്യാറായി. ഇനിയുള്ളത് ശരത് കുമാറിനെ കാണുക എന്ന കടമ്പയാണ്. ഞങ്ങള്‍ ചെന്നൈയിലേക്ക് പുറപ്പെടുന്നു. പക്ഷെ ആ യാത്രയിലാണ് കണക്കു കൂട്ടലുകള്‍ മാറി മറിയുന്നത്....  തിരക്കുകള്‍ മൂലം ആ വിവരണം അടുത്ത ബ്ലോഗില്‍ തീര്‍ച്ചയായിട്ടും എഴുതാം... ഒപ്പം  'ദി മെട്രോ' എന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളും..

സ്നേഹപൂര്‍വ്വം 

വ്യാസന്‍ 

No comments:

Post a Comment